പുനലൂർ: ഐക്കരക്കോണം റസിഡൻസ് അസോസിയേഷന്റെ ആറാം വാർഷിക ആഘോഷവും കുടുംബ സംഗമവും അവാർഡ് വിതരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ഭരണസമിതി തിരഞ്ഞെടുപ്പും പൂങ്ങോട് ശിവക്ഷേത്ര മൈതാനിയിലെ ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.ഭാസ്ക്കരൻ കുട്ടി അദ്ധ്യക്ഷനായി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പൊഫ.പി.കൃഷ്ണൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പുഷ്പലത,അസോസിയേഷൻ സെക്രട്ടറി കെ.വി.സുഭാഷ് ബാബു, മുൻ വാർഡ് കൗൺസിലർ എസ്.സുബിരാജ്, എസ്.സജീവ്, എസ്.,ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് അവാർഡ് വിതരണവും റിട്ട.എക്സൈസ് ഓഫീസർ സി.ബി.വിജയകുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.പുതിയ ഭാരവാഹികളായി എൻ.ഭാസ്ക്കരൻ കുട്ടി(പ്രസിഡന്റ്), പി.സുധാകരൻ (വൈസ് പ്രസിഡന്റ്),കെ.വി.സുഭാഷ് ബാബു( സെക്രട്ടറി),എസ്.ഉത്തമൻ(ജോ.സെക്രട്ടറി), വി.സുനിൽദത്ത്(ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.