xp
ട്രെയിന് മുന്നിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ച സ്കൂൾ വിദ്യാർത്ഥി ആദർശ് ആനന്ദിനെ സി.ആർ മഹേഷ് എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചപ്പോൾ

തഴവ: സ്വന്തം ജീവൻ പോലെ മറ്റുള്ളവരുടെ ജീവന് കരുതലും പരിഗണനയും നൽകുന്ന മനോഭാവം പൊതുസമൂഹത്തിന് മാതൃകയാണെന്ന് സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു. കുറുങ്ങപ്പള്ളി പോംസി ജംഗ്ഷൻ റേയിൽവേ ക്രോസിൽ ട്രെയിനിന്റെ മുന്നിൽ അകപ്പെട്ട

വീട്ടമ്മയെ രക്ഷിച്ച സ്കൂൾ വിദ്യാർത്ഥി കുലശേഖരപുരം കുറുങ്ങപ്പള്ളി ചിന്നമ്പിൽ (കൊച്ചു കളീക്കൽ) ആനന്ദൻ പിള്ളയുടെ മകൻ ആദർശ്ആനന്ദിനെ വീട്ടിലെത്തി അനുമോദിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.എൽ.എ. അപകടമുഖത്തു നിന്ന് ഒരു ജീവനെ രക്ഷിക്കാൻ കാണിച്ച ധൈര്യത്തെ മാത്രമല്ല ധാർമികതയേയും അംഗീകരിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കൊറ്റംപള്ളി കോട്ടയ്ക്കാട്ട് തെക്കതിൽ രത്നമ്മ,​ കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സലീംഅമ്പീത്തറ, സ്കൂൾ പ്രിൻസിപ്പൽ ഷീജ പി.ജോർജ്ജ്, ക്ലാസ് ടീച്ചർ ആർ.ഗ്രീഷ്മ , എൻ.രാമകൃഷ്ണപിള്ള, കുറുങ്ങപ്പള്ളിശ്രീകുമാർ,
ഡി.അരുൺരാജ്, അസീസ് കുട്ടി, അംബിക, പള്ളിവടക്കതിൽ ജോൺ എന്നിവർ പങ്കെടുത്തു.