
പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കലയനാടിന് സമീപം കൊടും വളവിൽ സിമന്റ് മിശ്രിതം കയറ്റിയെത്തിയ ടാങ്കർ ലോറി മറിഞ്ഞ് ലോറിക്കടിയിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം.
തിരുനെൽവേലി മഹാരാജ നഗർ സ്വദേശി ഗണേശനാണ് (39) മരിച്ചത്. ഇന്നലെ പുലർച്ചെ 5 ഓടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് എത്തിയ ലോറി കൊടുംവളവിലെത്തിയപ്പോൾ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗണേശൻ അര മണിക്കൂറോളം ലോറിക്കടിയിൽ കുടങ്ങിക്കിടന്നു. പുനലൂർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് ലോറി ഉയർത്തി ഗണേശനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പുനലൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.