ഓടനാവട്ടം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഭയന്നുകഴിയുകയാണ് തേവന്നൂരുകാർ. ആളുകളെ കടിക്കുന്നതും വളർത്തുമൃഗങ്ങളെ കടിച്ച് കൊല്ലുന്നതും പതിവായി. പത്തും പതിനഞ്ചും നായ്കൾ കൂട്ടമായെത്തിയാണ് ആക്രമിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ക്ഷീര കർഷകൻ കൂടിയായ തേവന്നൂർ കാവേരിയിൽ സജീവന്റെ നാല് ആടുകളെ നായ്ക്കൾ കടിച്ച് കൊന്നു. അഞ്ചോളാം ആടുകളെ പരിക്കേൽപ്പിച്ചു. അതുപോലെ തെങ്ങുകയറ്റ തൊഴിലാളിയായ തേവന്നൂർ അനുഭവനിൽ
ബാലചന്ദ്രൻ പിള്ളയ്ക്ക് (52) തെരുവുനായ ആക്രമണത്തിൽ മുഖത്തും തലയിലും
പരിക്കേറ്റിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ തേവന്നൂരുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നടപടി വേണം
കാർഷിക മേഖലയായ തേവന്നൂരിൽ വേണ്ടത്ര ഗതാഗത സൗകര്യങ്ങ
ളില്ല. കാൽനടയാത്രക്കാരും സ്വകാര്യ വാഹനങ്ങളുമാണ് കൂടുതലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളുമുള്ള തിരക്കേറിയ പ്രദേശമാണ് തേവന്നൂർ. തെരുവ് നായ്ക്കളെ അതിജീവിച്ചുവേണം ആളുകൾക്ക് ഓരോ കാര്യങ്ങൾക്ക് ഇറങ്ങാൻ. വിദ്യാർത്ഥികൾക്കാണ്
നായ്ക്കളുടെ ശല്യം കൂടുതൽ അനുഭവിക്കേണ്ടത്. ആഹാരം കിട്ടാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകളാണ് ശല്യക്കാർ. അധികൃതർ തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവ് നായ്ക്കളെക്കൊണ്ട് നാട്ടുകാർ വലയുകയാണ്.
രണ്ടു ദിവസം മുമ്പാണ് ശാഖാ മന്ദിരത്തിനടുത്ത് ആടുകളെ ആക്രമിച്ചു കൊന്നത്.
തെരുവുനായകൾ നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്നത് തടയാൻ അടിയന്തര നടപടിയുണ്ടാകണം.
തെരുവുനായയുടെ കടിയേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നാല് ദിവസം ചികിത്സ തേടിയ ആളാണ് ഞാനും. തെരുവുനായ ആക്രമിച്ചു പരിക്ക് പറ്റിയാൽ
നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യം പോലും അധികൃതർ നൽകിയില്ല. ഡ്യൂട്ടി ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് തന്നില്ല. അതുപോലുള്ള ഡോക്ടർമാർക്കെതിരെ മാതൃകാ
പരമായ ശിക്ഷാ നടപടിയുണ്ടാകണം.
എസ്. വിദ്യാധരൻ.
സെക്രട്ടറി,
എസ്.എൻ.ഡി.പി യോഗം കുമാരനാശാൻ 3067-ാം നമ്പർ ശാഖ,തേവന്നൂർ.