1-
വളഞ്ഞ വരമ്പിൽ റോഡ് വശത്തെ ട്രാൻസ്‌ഫോമർ കാട് മൂടിയ നിലയിൽ

പടിഞ്ഞാറെകല്ലട: ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തി നവീകരിച്ചിട്ടും

അപാകത ഒഴിയാതെ റോഡുകൾ. കടപുഴ- കാരാളിമുക്ക്, വളഞ്ഞ വരമ്പ്- കാരാളിമുക്ക് ഹൈടെക്ക് റോഡുകളിലാണ് അപകട സാദ്ധ്യത നിലനിൽക്കുന്നത്. കല്ലടയാറിന് സമാന്തരമായി വളഞ്ഞവരമ്പ് മുതൽ മുതിരപ്പറമ്പ് വരെയുള്ള റോഡിൽ പാർശ്വഭിത്തി നിർമ്മിക്കാത്തതിനാൽ ടാറിംഗിനോട് ചേർന്നുള്ള ഭാഗം ഉൾപ്പെടെയുള്ളയിടങ്ങളിൽ മണ്ണൊലിപ്പും മണ്ണിടിച്ചിലും തുടർക്കഥയാണ്. ഇത് റോഡിന്റെ ബലക്ഷയത്തിനും തകരാറിനും കാരണമാകുന്നുണ്ട്. എതിർ ദിശയിലെത്തുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ കുഴിയിലേക്ക് വീഴുന്നതും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് കൂടുതലായതും അപകടത്തിൽപ്പെടുന്നത്. ടാറിംഗിനോട് ചേർന്നുള്ള റോഡ് വശങ്ങൾ കോൺക്രീ​റ്റ് ചെയ്ത് ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

കാട് മൂടി റോഡ്

 മിക്ക സ്ഥലങ്ങളിലും റോഡ് വശങ്ങൾ കാടുപിടിച്ച നിലയിൽ

 കാടുകൾ ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും താവളം

 ചെടികൾ വളർന്ന് പന്തലിച്ച് റോഡിലേക്ക് കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണി

 റോഡിനോട് ചേർന്നുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചില്ല

 കൊടുംവളവുകളിൽ കോൺവെക്സ് മിററുകൾ സ്ഥാപിക്കണമെന്ന് ആവശ്യം

 പ്രധാന ജംഗ്ഷനുകളിൽ സ്ഥലനാമ ബോർഡുകൾ വേണം

കല്ലടയാറിന് സമാന്തരമായുള്ള വളഞ്ഞ വരമ്പ്- മുതിരപ്പറമ്പ് റോഡിന്റെ പാർശ്വഭിത്തി ആവശ്യമായ സ്ഥലങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും

പ്രിയ, അസി. എൻജിനീയർ കെ.ആർ.എഫ്.ബി

ഇ ടെണ്ടർ വഴിയുള്ള പ്രവൃത്തികളായതിനാലാണ് വൈദ്യുത തൂണുകൾ മാ​റ്റി സ്ഥാപിക്കാൻ കാല താമസമുണ്ടായത്. ഒരു മാസത്തിനുള്ളിൽ ഇവമാ​റ്റി സ്ഥാപിക്കും

അൻസ്, അസി. എക്‌സി. എൻജിനീയർ,

കെ.എസ്.ഇ.ബി ശാസ്താംകോട്ട