x-l
തഴവ പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാല ആൻഡ് വായനശാലയിൽ നടന്ന ചരിത്രോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി. ശിവൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ : സംസ്ഥാന ലൈബ്രറി കൗൺസിൽ കേരളത്തിലാകമാനം സംഘടിപ്പിക്കുന്ന ആയിരം ചരിത്രോത്സവങ്ങൾ എന്ന സെമിനാറിന്റെ ഭാഗമായി തഴവ പഞ്ചായത്ത് നേതൃസമിതി പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാല ആൻഡ് വായന ശാല ഹാളിൽ സംഘടിപ്പിച്ച ചരിത്രോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി.ശിവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. എൽ.കെ.ദാസ് സ്വാതന്ത്ര്യ സമരത്തിന്റെ ഒരു നൂറ്റാണ്ട് എന്ന വിഷയം അവതരിപ്പിച്ചു. നേതൃസമിതി കൺവീനർ ബ്രൈറ്റ്സൻ, കരീം കുഞ്ഞ്, സദാശിവൻ, കെ.പി.രാജൻ, ബിനു നവോദയ, ശ്രീകുമാർ കുടത്തറ, നൗഷാദ് മണപ്പള്ളി, ഷൈലജ, മേലൂട്ട് പ്രസന്നകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു അഡ്വ. എം.എ. ആസാദ് സ്വാഗതവും പാവുമ്പാസുനിൽ നന്ദിയും പറഞ്ഞു.