കൊല്ലം: ആ​ലാ​ട്ട്​കാ​വ് ഡി​വി​ഷ​നി​ലെ പൊൻ​പു​ല​രി അ​യൽക്കൂ​ട്ട​ത്തിന്റെ പേരിൽ ബി.ജെ.പി-​കോൺ​ഗ്ര​സ് കൂട്ടുകെട്ടിൽ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. 2020ൽ നാല് അം​ഗ​ങ്ങൾ ചേർന്ന് സംരംഭക യൂ​ണി​റ്റ് രൂ​പീ​ക​രി​ക്കു​ക​യും സി.ഡി.എ​സിൽ ര​ജി​സ്​റ്റർ ചെ​യ്ത് പ്ര​വർ​ത്തി​ക്കുകയും കൊവിഡ് കാല​ത്ത് ജില്ലാ ആ​ശു​പ​ത്രി​യി​ലും സി.എ​ഫ്.എ​ൽ.ടി.സിക​ളി​ലും ഭ​ക്ഷ​ണം ന​ൽകുകയും ചെയ്തു.കു​ടും​ബ​ശ്രീ അ​ക്കൗണ്ട് വ​ഴി​യാ​ണ് തു​ക കൈ​മാ​റി​യ​​ത്. സമരം ആരംഭിച്ച 11ന് വൈകി​ട്ട് 7ന് വിവരം തിരക്കിയപ്പോഴാണ് മേയർക്ക് പരാതി ലഭിച്ചത്.12ന് വൈ​കി​ട്ട് 3ന് ​മേ​യർ, ക്ഷേ​മ​കാ​ര്യ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യർ​മാൻ, വാർ​ഡ് കൗൺ​സി​ലർ, പ്രോ​ജ​ക്​ട് ഓ​ഫീ​സർ, സി.ഡി.എ​സ് ചെ​യർ​പേ​ഴ്‌​സൺ, അ​യൽ​ക്കൂ​ട്ട അം​ഗ​ങ്ങൾ എ​ന്നി​വർ ക​മ്മി​റ്റി കൂടുകയും നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ ഇ​തി​ന് ത​യ്യാ​റാ​കാ​തെ ബി.ജെ.പി- കോൺ​ഗ്ര​സ് കൂ​ട്ടു​കെ​ട്ടി​ൽ സ​മ​രം തു​ട​രു​ക​യായിരുന്നു. 13ന് പൊൻപുലരി അ​യ​ൽക്കൂ​ട്ടം വി​ളി​ച്ചുചേർക്കു​ക​യും പ​രാ​തി​യി​ന്മേൽ ക​ഴ​മ്പില്ലെ​ന്ന്‌ ​ബോ​ദ്ധ്യ​പ്പെ​ടുകയും ചെയ്തു. സം​രം​ഭ​ത്തി​ന്റെ അ​ക്കൗണ്ട് പ്രത്യേകമായി തു​ടരാനും​ പ്രോ​ജ​ക്​ട് ഓ​ഫീ​സർ​ക്ക് നിർ​ദ്ദേ​ശം ന​ൽകി​. കോർ​പ്പ​റേ​ഷ​നിലെ 2342 അ​യൽക്കൂ​ട്ട​ങ്ങ​ളും 55 എ.ഡി.എ​സുക​ളും, 55 ഓ​ക്‌​സി​ല​റി ഗ്രൂ​പ്പു​ക​ളും 997 ജി​യോ​ടാ​ക് ചെയ്ത സം​രം​ഭ​ങ്ങളും പ്രവർത്തിക്കുന്നത് മാ​തൃ​കാ​പ​ര​മാ​യാണ്.എ​ന്നാ​ൽ കു​ടും​ബ​ശ്രീയെ അ​പ​കീർ​ത്തി​പ്പെ​ടു​ത്താൻ​ ബോ​ധ​പൂർ​വം ബി.ജെ.പി -​ കോൺ​ഗ്ര​സ്‌​ നേതൃത്വവും പ്ര​വർ​ത്ത​ക​രും​ അ​തി​ക്ര​മി​ച്ച് ക​യറി കോർ​പ്പ​റേ​ഷൻ ഓഫീസ് പ്ര​വർ​ത്തനം തടസപ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ന​ട​ത്തി​യ സമരം അ​പ​ല​പ​നീ​യ​മാ​ണ്. ജ​നാ​ധി​പ​ത്യ ​വി​രു​ദ്ധ സമരാഭാസ​ങ്ങൾ​ ഉപേക്ഷിക്കാൻ കോൺ​ഗ്രസും ബി.ജെ.പിയും തയ്യാറായില്ലെങ്കിൽ നി​യ​മ​പ​ര​മാ​യും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​യും​ നേ​രി​ടു​മെ​ന്നും മേ​യർ അ​റി​യി​ച്ചു.