കൊല്ലം: ജില്ലാ കേഡറ്റ്‌ സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 22 മുതൽ 24 വരെ കൊല്ലത്ത് നടക്കും. റോഡ് റേസ്, റിങ്ക് റേസ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി, സ്‌കേറ്റ് ബോർഡ്, റോളർ സ്‌കൂട്ടർ തുടങ്ങിയവയാണ് മത്സരങ്ങൾ. അഞ്ച് വയസിന് മുകളിലുള്ളവർ indiaskate.com ൽ പേര് രജിസ്റ്റർ ചെയ്‌ത ഫോമും https://scoreman.in/kollam2022/ ലിങ്കിൽ രജിസ്റ്റർ ചെയ്‌ത ഓൺലൈൻ എൻട്രി ഫോമും 20ന് വൈകിട്ട് 5ന് മുമ്പ് ഹാജരാക്കണം.

യോഗത്തിൽ ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്. ബിജു, വൈസ് പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള, വിഷ്ണു വിശ്വനാഥ്, ജോ. സെക്രട്ടറി സെക്രട്ടറി പി.അശോകൻ, അനുരാജ് പൈങ്ങാവിൽ, എസ്.ആദർശ് തുടങ്ങിയവർ സംസാരിച്ചു.