
കൊല്ലം: എസ്. എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ കൊല്ലം ശ്രീനാരായണ വനിതാ കോളേജ് സെമിനാർ ഹാളിൽ നടന്ന വിവാഹപൂർവ കൗൺസലിംഗ് ക്യാമ്പിന്റെ 37ാം ബാച്ചിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണി യൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനായി . യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ .സുനിൽകുമാർ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, കൊല്ലം ജോയ് ആലുക്കാസ് ആൻഡ് ജോളി സിൽക്സ് മാനേജർ അരുൺകുമാർ എന്നിവർ സംസാരിച്ചു . യോഗം ബോർഡ് മെമ്പർ എ.ഡി .രമേഷ്, യൂണിയൻ കൗൺസിലർമാരായ നേതാജി.ബി.രാജേന്ദ്രൻ, ബി.പ്രതാപൻ, ഷാജി ദിവാകർ, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ .എസ്.ഷേണാജി , ഇരവിപുരം സജീവൻ, വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. മേഴ്സി ബാലചന്ദ്രൻ, ട്രസ്റ്റ് ബോർഡ് മെമ്പർമാരായ മങ്ങാട് ജി.ഉപേന്ദ്രൻ, ജി.ചന്തു, ഹരിശിവരാമൻ, ശാഖാ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. 'കുടുംബജീവിതത്തിലെ സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും, കുടുംബ ബഡ്ജറ്റും 'എന്ന വിഷയത്തിൽ രാജേഷ് പൊൻമലയും, 'സ്ത്രീ-പുരുഷ ലൈംഗികത, ഗർഭധാരണം , പ്രസവം, ശിശുപരിപാലനം ' എന്ന വിഷയത്തിൽ ഡോ.ശരത്ചന്ദ്രനും ക്ലാസ്സുകൾ നയിച്ചു. നാളെ 'ശ്രീനാരായണധർമ്മം കുടുംബ ജീവിതത്തിൽ' എന്ന വിഷയത്തിൽ ഷൈലജയും, 'സ്ത്രീ പുരുഷ മനഃശാസ്ത്രം' എന്ന വിഷയത്തിൽ സുരേഷ് പരമേശ്വറും, 'കുടുംബ പ്രശ്നങ്ങളും പരിഹാരവും' എന്ന വിഷയത്തിൽ കെ.വി.അനൂപും ക്ലാസെടുക്കും. നാളെ വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.