എഴുകോൺ: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ നടന്നു. നെടുമൺകാവ് സി.എച്ച്.സിയിൽ നിന്ന് വർണാഭമായ ആരോഗ്യ സന്ദേശ റാലിയോടെയാണ് മേള തുടങ്ങിയത്. മന്ത്രി കെ.എൻ. ബാലഗോപാൽ ആരോഗ്യമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. അഭിലാഷ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ സുനിത ഹരിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ എ.ഷാജു കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ്, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവൻ പിള്ള, പ്രിജി ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എസ്.ഓമനക്കുട്ടൻ പിള്ള, ആതിര ജോൺസൻ, കെ.രമണി, എം.വിശ്വനാഥപിള്ള, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.തങ്കപ്പൻ, സജനി ഭദ്രൻ, അംഗങ്ങളായ കെ.മിനി, ദിവ്യ സജിത്, ഗീതജോർജ്, മിനി അനിൽ, എസ്.എച്ച്.കനകദാസ്, വിവിധ പഞ്ചായത്ത് അംഗങ്ങളായ എം.ബി.പ്രകാശ്, രാജശേഖരൻ പിള്ള, സി.ജി.തിലകൻ, സിന്ധു ഓമനക്കുട്ടൻ, ടി.എസ്.ഓമനക്കുട്ടൻ, സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, ഹോമിയോ മെഡിക്കൽ ഓഫീസർ മായ, ബ്ലോക്ക് സെക്രട്ടറി ആർ.ദിനിൽ എന്നിവർ സംസാരിച്ചു. സെമിനാറുകൾ, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, കലാപരിപാടികൾ എന്നിവ നടന്നു.