
കൊട്ടാരക്കര: അപകടകരമായി വൈദ്യുത പോസ്റ്റുമായി പോയ പിക് അപ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. 12 മീറ്റർ നീളമുള്ള വൈദ്യുത പോസ്റ്റുമായിട്ടാണ് വാഹനം കൊട്ടാരക്കരയിൽ പൊതുവഴിയിൽകൂടി കൊണ്ടുപോയത്. കൊട്ടാരക്കര സബ് ആർ.ടി. ഓഫീസിലെ അസി.വെഹിക്കിൾ ഇൻസ്പക്ടർമാരായ ടി.ജി.പ്രമോദ്, പി.എ.രാംജിത് എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. 20,000 രൂപ പിഴ ഈടാക്കി. വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചതായി ജോ.ആർ.ടി.ഒ റീജ അറിയിച്ചു.