march

കൊല്ലം: ആർ.എസ്‌.പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന റാലിയും റെഡ് വോളണ്ടിയർ മാർച്ചും ആവേശമായി. ആശ്രാമം മൈതാനത്ത് നിന്ന് ചെങ്കൊടികൾ നിറഞ്ഞ പാതയിലൂടെ വൈകിട്ട് അഞ്ചോടെ ആരംഭിച്ച മാർച്ച് സമ്മേളന നഗരിയായ കന്റോൺമെന്റ് മൈതാനിയിൽ ആറരയോടെ എത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ റാലിയിൽ അണിനിരന്നു. പൊതുസമ്മേളനം ആരംഭിക്കുമ്പോഴും റാലിയുടെ അവസാന ഭാഗം ചിന്നക്കട പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, നേതാക്കളായ കെ.എസ്.വേണുഗോപാൽ, ടി.സി.വിജയൻ, സി.പി.സുധീഷ് കുമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.