photo-
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി അംഗം ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചക്കുവള്ളി സി.എം ടവർ ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യ സമര ചരിത്രം, ഇന്ത്യൻ ഭരണഘടനയുടെ ദർശനം എന്ന വിഷയത്തിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി അംഗം ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്. ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി. മുരളീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വായനാമത്സര വിജയികൾക്ക് ചവറ കെ. എസ്. പിള്ള സമ്മാനദാനം നിർവ്വഹിച്ചു. ഡോ. കെ. ബി. ശെൽവമണി, ബി. ബിനീഷ്, സി. മോഹനൻ, മനു വി. കുറുപ്പ് എന്നിവർ സംസാരിച്ചു. സുൽഫി ഖാൻ റാവുത്തർ നന്ദി പറഞ്ഞു.