അഞ്ചാലുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ ആറുവർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് അഞ്ചാലുംമൂട് പൊലീസ്​ അറസ്റ്റ് ചെയ്തു.

തേവലക്കര അരിനെല്ലൂർ ജസീന്ത മന്ദിരത്തിൽ ഷോബിൻ വർഗീസാണ് ​(32) അറസ്റ്റിലായത്. 2016ലാണ് സംഭവം. കേസിലെ ഒന്നാം പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഗൾഫിലേക്ക് കടന്ന ഷോബിനെ പിടികൂടാനായില്ല. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീലും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്​ഥാനത്തിലാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിലെത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചത്. അഞ്ചാലുംമൂട് ഇൻസ്​പെക്ടർ ദേവരാജന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.