പുനലൂർ: അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം മുല്ലക്കര രത്നാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ടി.എസ്.നിധീഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിനീത വിൻസന്റ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.അജയപ്രസാദ്, നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ ചെയർമാൻ കെ.രാജശേഖരൻ, സി.പി.ഐ പുനലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ജ്യോതികുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.കെ.സുധീർ, രാജേഷ് ചിറ്റൂർ, ജി.എസ്.ശ്രീരശ്മി, വി.വിനിൽ, ജില്ല എക്സിക്യൂട്ടി കമ്മിറ്റി അംഗം ശ്യം രാജ്,രാജ് ലാൽ, ശരത്കുമാർ തുടങ്ങിയവർ സംസാരിച്ചു.