photo
ആഭരണ തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ എ അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആഭരണ നിർമ്മാണ തൊഴിലാളികൾ നവംബറിൽ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായി കരുനാഗപ്പള്ളിയിൽ തൊഴിലാളികൾ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. ആഭരണ തൊഴിലാളികൾ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചും വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള മാർച്ചും വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധി തകർക്കാൻ ശ്രമിക്കുന്ന ജുവല്ലറി ഉടമകളുടെ നടപടികൾ അവസാനിപ്പിക്കുക, ജുവല്ലറി ഉടമകൾ സെസ് അടയ്ക്കുക, ആഭരണ നിർമ്മാണ തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. . കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പി.ജി വിജയകുമാർ അദ്ധ്യക്ഷനായി. കെ.സുനിൽകുമാർ സ്വാഗതം പറഞ്ഞു. ആഭരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എസ്.ശങ്കർ സമര പ്രഖ്യാപനം നടത്തി. പി.കെ.ജയപ്രകാശ്, ബി സജീവൻ, അയത്തിൽ രാജു, പ്രകാശ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.