photo
സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രെമോഷൻ ട്രസ്റ്റിന്റെ 14-ാം സംസ്ഥാന തല അക്കാഡമി ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായുള്ള തെക്കൻ മേഖല ഫുട്ബാൾ മേളയിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ കായിക താരങ്ങളെ പരിചയപ്പെടുന്നു.

കരുനാഗപ്പള്ളി: സ്പോർട്സ് ആൻഡ് എജ്യുക്കേഷൻ പ്രെമോഷൻ ട്രസ്റ്റിന്റെ 14-ാം സംസ്ഥാന തല അക്കാഡമി ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായുള്ള തെക്കൻ മേഖല ഫുട്ബാൾ മേളയ്ക്ക് പന്മന മനയിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ തുടക്കമായി. തിരുവനന്തപുരം , കൊല്ലം ജില്ലയിൽ നിന്ന് 200 ഓളം താരങ്ങൾ മേളയിൽ പങ്കെടുക്കുന്നു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വരവിള നിസാർ അദ്ധ്യക്ഷനായി. അഡ്വ.സി. സജീന്ദ്രകുമാർ, പന്മന മഞ്ജേഷ്, നവാസ് ചാമ്പക്കടവ്, സി.മനോജ് കുമാർ, എം.എസ്.ഫൗസ്, എ.മൺസൂർ, എം.ഗോപാലകൃഷ്ണൻ, അൻവർ സാദത്ത്, മുഹമ്മദ് ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു. സെപ്റ്റ് സംസ്ഥാന കോ- ഓർഡിനേറ്റർ വി.ഒ.ജോസ്, സെപ്റ്റ് കോച്ച് റഫീക്ക് അഹമ്മദ് എന്നിവർ ചാമ്പ്യൻഷിപ്പ് നിരീക്ഷിക്കും. ദേശീയ റഫറി ശ്രീകുമാർ എൻ.പിള്ള, ആർ.രാഹുൽ, എ.സേതുരാജ്, ജെ. ജിനോജ്, മനോജ് കൃഷ്ണൻ എന്നിവരടങ്ങുന്ന പാനലാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.