കരുനാഗപ്പള്ളി: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ആയിരം ചരിത്രോത്സവങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃസമിതി ചരിത്രോത്സവങ്ങൾ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ ചരിത്രോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ ഫാക്കൾട്ടി എൻ.എസ്. റസീന വിഷയാവതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണവും നടത്തി. താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.സുരേഷ് കുമാർ മോഡറേറ്ററായി. എ.സജീവ് സ്വാഗതവും എസ്.അനിൽകുമാർ നന്ദിയും പറഞ്ഞു.
കുലശേഖരപുരത്ത് നടന്ന ചരിത്രോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ ഉദ്ഘാടനം ചെയ്തു. ജി.രവീന്ദ്രൻ മോഡറേറ്ററായി. പി.ബ്രൈറ്റ് സൺ വിഷയാവതരണം നടത്തി. മുരളീധരൻപിള്ള, ബി.കൃഷ്ണകുമാർ, സൈജു വി. ആദിനാട്, എസ്. അനന്തൻപിള്ള എന്നിവർ സംസാരിച്ചു.
തഴവ പഞ്ചായത്ത് നേതൃസമിതി സംഘടിപ്പിച്ച ചരിത്രോത്സവം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി.ശിവൻ ഉദ്ഘാടനം ചെയ്തു, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സ്വാതന്ത്ര്യസമരത്തിന്റെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തിൽ എൽ.കെ.ദാസൻ പ്രബന്ധാവതരണം നടത്തി. നേതൃസമിതി കൺവീനർ പി.ബ്രൈറ്റ്സൻ, കരീം കുഞ്ഞ്, സദാശിവൻ, കെ.പി.രാജൻ, ബിനു നവോദയ, ശ്രീകുമാർ കുടത്തറ, നൗഷാദ് മണപ്പള്ളി, ഷൈലജ, മേലൂട്ട് പ്രസന്നകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വ. എം. എ. ആസാദ് സ്വാഗതവും പാവുമ്പാ സുനിൽ നന്ദിയും പറഞ്ഞു.