
കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടേയും സി.കേശവൻ മെമ്മോറിയൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ, യുവജനവേദി, അയൽക്കൂട്ടം തുടങ്ങി വാർഡ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ക്ലാസ് ഡോ. രാജേഷ് നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എച്ച്.എ.റെജി, എസ്.സി പ്രൊമോട്ടർ മായ, വാർഡ് മെമ്പർ ഷീലജ, സി.ഡി.എസ് പ്രീത, എൽ.ആർ.സി സെക്രട്ടറി എസ്.സുബിൻ എന്നിവർ പങ്കെടുത്തു.