jankeeya-samithi-

ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ ചിറക്കര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ലഹരി വിരുദ്ധ ജനകീയ ജാഗ്രതാ സമിതിയുടെ ഉദ്ഘാടനം എക്സൈസ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ദീപു.ഡി.യു അദ്ധ്യക്ഷനായി. വില്ലേജ് സെക്രട്ടറി ഗൗതം ഗണേഷ്, എൽ.സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ, ചിറക്കര സഹകരണ ബാങ്ക് പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ള, മേഖലാ കമ്മിറ്റി ട്രഷറർ രഞ്ജു, അംഗങ്ങളായ രഹന,അഖിൽ, സൂര്യ അനീഷ്,വിഷ്ണു ശ്രീരാജ്,പ്രവീൺ, എന്നിവർ സംസാരിച്ചു.