
കണ്ണനല്ലൂർ: കൊല്ലം രൂപതയിലെ പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ 1037 പ്രസുദേന്തിമാർ ചേർന്ന് സമർപ്പിക്കുന്ന പാദുകാവൽ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.മേരി ജോൺ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. പുല്ലിച്ചിറ ഇടവക വികാരി ഫാ.മനോജ് ആന്റണി മുഖ്യകാർമ്മികനും തില്ലേരി ആശ്രമത്തിലെ ഫാ.ജയന്ത് മേരി ചെറിയാൻ വചനപ്രഘോഷണ കർമവും നിർവഹിച്ചു.എല്ലാ ദിവസവും രാവിലെ 6.45നും ഉച്ചക്ക് 12.00നും വൈകിട്ട് 6.15നും ദിവ്യബലിയും തുടർന്ന് പ്രഗത്ഭരായ വൈദീകരുടെ വചനപ്രഘോഷണവും ഉണ്ടായിരിക്കും. 22ന് വൈകിട്ട് 3.30ന് തിരുസ്വരൂപ പ്രതിഷ്ഠയും വൈകിട്ട് 6ന് വേസ്‌പരയും പ്രദക്ഷിണവും നടക്കും. തിരുനാൾ ദിനമായ 23ന് രാവിലെ 10ന് തിരുനാൾ സമൂഹബലിയും വൈകിട്ട് 5ന് കൃതജ്ഞതാ ബലിയർപ്പണവും തിരുനാൾ കൊടിയിറക്കും നടക്കും. തിരുനാളിന്റെ എല്ലാ ദിനങ്ങളിലും ഉച്ചയ്ക്ക് സ്നേഹവിരുന്നും ഉണ്ടാകും.