rinon-35

ശാസ്താംകോട്ട: ശാസ്താംകോട്ട കായലിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുനാഗപ്പള്ളി, പുത്തൻ തെരുവ്, കുലശേഖരപുരം പഞ്ചായത്തിൽ, പോളയിൽ തെക്കതിൽ റിനോനാണ് (35) മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. അഗ്നിശമന സേനയുടെ സ്കൂ ബാ ടീമാണ് ജഡം കണ്ടെത്തിയത്.

റിനോൻ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ പി.എസ്.സാബുലാലിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്ന് അഗ്നിശമന സേനയെത്തി ഒരു മണിക്കൂർ തെരഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.