al
ബസ്സിടിച്ച് തകർന്ന മണ്ഡപത്തിൻ്റെ സംരക്ഷണവേലി

പുത്തൂർ: പുത്തൂരിലെ മണ്ഡപത്തിന്റെ സംരംക്ഷണവേലിയുടെ തൂണ് കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്നു.വൈകിട്ട് 6.30നാണ് സംഭവം . അടൂരിൽനിന്ന് പുത്തൂരിലേക്ക് വരികയായിരുന്നു ബസ്. പുൽത്തകടിയോട് ചേർന്നുള്ള തുണാണ് തകർന്നത്. ഇതിനുമുമ്പും കെ.എസ്.ആർ ടി.സി ബസിടിച്ച് മണ്ഡപം പൂർണമായും തകർന്നിരുന്നു. തുടർന്ന് എറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് മണ്ഡപം പുനർനിർമ്മിച്ചത് .