ചവറ : സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്തും ചവറ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പഠനമുറി പൂർത്തിയാക്കിയവർക്കുള്ള താക്കോൽദാനവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സെമിനാർ റിട്ട.എക്സൈസ് കമ്മിഷണർ
സുരേഷ് റിച്ചാർഡ് ലഹരി വിരുദ്ധ സെമിനാറിന് നേതൃത്വം നൽകി
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷാ സുരേഷ് അദ്ധ്ക്ഷനായി. എം. പ്രസന്നൻഉണ്ണിത്താൻ,
ആർ.ജിജി, ജോയ് ആന്റണി, എസ്.സി. ഡി.ഒ എസ്.ബിന്ദു എന്നിവർ പ്രസംഗിച്ചു.