sree

കൊല്ലം: കേരളീയ വാസ്തു ശൈലിയിൽ കൊല്ലം ആശ്രാമത്ത് ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം ഒരുങ്ങുന്നു. നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ സമുച്ചയം കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഒരു മാസം കൂടി വൈകിയേക്കും.

പ്രധാന ജോലികൾ പൂർത്തിയായതോടെ സമുച്ചയം കാഴ്ചയിൽ അതിമനോഹരമാണ്. വൈദ്യുതി കണക്ഷനുള്ള ജോലികളും പ്രധാന കവാടത്തിന്റെ നിർമ്മാണവുമാണ് അവശേഷിക്കുന്നത്.

രണ്ട് നിലകളിലായി 91,000 ചതുരശ്ര അടിയാണ് വിസ്തീർണം. 2019 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. എം. മുകേഷ് എം.എൽ.എയുടെ ശ്രമഫലമായി 2016 -17ലെ ബഡ്ജറ്റിലാണ് കിഫ്ബിയിൽ നിന്ന് 57 കോടി അനുവദിച്ചത്. മുംബയ് ആസ്ഥാനമായ റേ കൺസ്ട്രക്ഷനാണ് കരാറുകാർ. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനാണ് നിർവഹണ ഏജൻസി.

കരാർ തുക ₹ 55.91 കോടി

വിസ്തീർണം - 91,000 ചതുരശ്രയടി

ഭൂമി - 3.82 ഏക്കർ

വിസ്മയ കാഴ്ചകളുടെ കൂടാരം

എൻട്രൻസ് ബ്ളോക്ക്  സ്മാരക ഹാൾ  ലൈബ്രറി നിർവഹണ ഹാൾ 

കരകൗശല മ്യൂസിയം  കോൺഫറൻസ് ഹാൾ  പ്രദർശന ഹാൾ  ആർട്ട് ഗാലറി  നാടക പരിശീലന കളരി  ബ്ളാക്ക് ഓഫീസ് തിയേറ്റർ  ഓഡിറ്റോറിയം  എ.വി തിയേറ്റർ  സെമിനാർ ഹാൾ  റിഹേഴ്‌സൽ ഹാൾ  ഗോത്രകലാ മ്യൂസിയം  ഓപ്പൺ എയർ ഓഡിറ്റോറിയം  കഫെറ്റേരിയ