
പരവൂർ: മിനിബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നെടുങ്ങോലം പടിഞ്ഞാറ്റുവിള വീട്ടിൽ സുന്ദരേശന്റെയും കമലമ്മയുടെയും മകൻ സുമേഷാണ് (29) മരിച്ചത്. കൂനയിൽ പാറയിൽക്കാവ് റേഷൻകടമുക്കിന് സമീപത്തെ വളവിൽ ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു അപകടം.
വെൽഡിംഗ് തൊഴിലാളിയായ സുമേഷ് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുമേഷിനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരവൂർ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരങ്ങൾ: സുനിൽകുമാർ, അനിൽകുമാർ.