
കൊല്ലം: കൊല്ലം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നൗഷാദ് എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ടോയ്ലെറ്റ് ബ്ലോക്കിന്റെ സമർപ്പണം നടന്നു. എം.നൗഷാദ് എം.എൽ.എ ടൊയ്ലെറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.അഭിലാഷ് അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജഹാൻ, പി.ടി.എ എക്സിക്യുട്ടീവ് അംഗം ബിജു പാലത്തറ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ എസ്.പ്രിയദർശിനി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് മിനിജ.ആർ.വിജയൻ നന്ദിയും പറഞ്ഞു.