
കരുനാഗപ്പള്ളി: ചൈതന്യ നഗർ റസിഡൻസ് അസോസിയേഷന്റെ കീഴിലുള്ള ചൈതന്യ നഗർ ഗ്രന്ഥശാലയും ക്ലാപ്പന ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കുടുംബശ്രീ യൂണിറ്റും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് ഇൻസ്‌പെക്ടർ അബ്‌ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും വാർഡ് മെമ്പറുമായ നകുലൻ അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ സീനത്ത്, ജെൻഡർ റിസോഴ്സ് സെന്റർ കോഓഡിനേറ്റർ ഫസീല, അസോസിയേഷൻ രക്ഷാധികാരി ബാബുരാജ്, ഗ്രന്ഥശാല പ്രസിഡന്റ് ശശികുമാർ, അസോസിയേഷൻ സെക്രട്ടറി ലിജിമോൻ, ട്രഷറർ അനീഷ്, സി.ഡി.എസ് മെമ്പർ പ്രീത എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി മനോജ് ലക്ഷ്മൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുലത മിമോഷ് നന്ദിയും പറഞ്ഞു.