 
ഓച്ചിറ: രണ്ടായിരത്തി ഇരുപത്തിയൊന്നിലെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ 100ശതമാനം വിജയം നേടിയ ഐ.ടി. ഐ കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഓച്ചിറ ഗവ. ഐ.ടി.ഐക്ക് വേണ്ടി പ്രിൻസിപ്പൽ പി.എസ്.സാജു മന്ത്രി.കെ.രാധാകൃഷ്ണനിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിലാണ് ട്രോഫികൾ വിതരണം ചെയ്തത്. മന്ത്രി അഹമ്മദ് ദേവർ കോവിൽ
അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഗ്രേഡിംഗിൽ മൂന്നാം സ്ഥാനത്തിനർഹമായ ഓച്ചിറ ഐ.ടി.ഐ മൂന്നാം തവണയാണ് 100 ശതമാനം വിജയം നേടുന്നത്.