photo
തെക്കൻ മേഖല ഫുട്ബാൾ മേളയിലെ ജേതാക്കളായ പന്മന മനയിൽ എം.എഫ്.എ സെപ്റ്റ് സെന്റർ ടീമിന്റെ ആഹ്ളാദ പ്രകടനം

കരുനാഗപ്പള്ളി: സ്പോർട്സ് ആൻഡ് എഡ്യൂക്കേഷൻ പ്രൊമോഷൻ ട്രസ്റ്റിന്റെ 14- മത് സംസ്ഥാന അക്കാദമി ഫുട്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായുള്ള തെക്കൻ മേഖല ഫുട്ബാൾ മേളയിൽ പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള എം.എഫ്.എ സെപ്റ്റ് സെന്റർ ജേതാക്കളായി. ഇതോടെ സംസ്ഥാന തല മത്സരത്തിലേയ്ക്ക് അവർ യോഗ്യരായി.

പന്മന മനയിൽ ഗവ.ഹയർ സെക്കൻഡറി മൈതാനത്ത് നടന്നു ഫുട്ബാൾ മേളയിൽ സ്റ്റാർ എഫ്.സി കല്ലുവാതുക്കൽ രണ്ടാം സ്ഥാനവും, സലിം ബ്രദേഴ്സ് എഫ്.സി തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടുർണ്ണമെന്റിലെ മികച്ച ഫോർവേഡായി എം.എഫ്.എ സെന്ററിലെ അഭിജിത്തിനേയും ഗോൾ കീപ്പറായി സ്റ്റാർ എഫ്.സി കല്ലുവാതുക്കലിന്റെ അനവിനേയും ഡിഫന്ററായി അപ്പൂസ് സ്പോർട്ടിംഗിലെ നിര‌ഞ്ജനേയും എമർജിംഗ് താരമായി തിരുവന്തപുരം സലിം ബ്രദേഴ്സിലെ ഗൗതം നമ്പൂതിരിയേയും തിരഞ്ഞെടുത്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി 200 ഓളം താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു.

സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ചവറ കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ വരവിള നിസാർഅദ്ധ്യക്ഷത വഹിച്ചു. പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ഗ്രാമപഞ്ചായ് അംഗം അനീസാ നിസാർ, മനാഫ് തുപ്പാശ്ശേരി, പന്മന മഞ്ജേഷ്, നവാസ് ചാമ്പക്കടവ്, സി.മനോജ് കുമാർ, എം.എസ്, ഫൗസ്, എ.മൺസൂർ , സെന്റർ കോച്ച് സൽമാൻ പടപ്പനാൽ എന്നിവർ പങ്കെടുത്തു.