fwee

പരവൂർ: പാരിപ്പള്ളി വ്യാപാര ഭവനിൽ നടന്ന ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 38-ാമത് പരവൂർ മേഖലാസമ്മേളനം സംസ്ഥാന സെക്രട്ടറി കെ.ആർ.ഹേമേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് ദേവലാൽ അദ്ധ്യക്ഷനായി. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജോയി ഉമ്മന്നൂർ നിർവഹിച്ചു. മേഖലാ സെക്രട്ടറി അനിൽ വേളമാനൂർ സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ വള്ളിക്കാവ് വിതരണം ചെയ്തു. സംസ്ഥാനതല ദേവരാജ സംഗീത അവാർഡ് ജേതാവ് അഡ്വ.അദ്വൈത് സുശീലനെ സംസ്ഥാന കമ്മിറ്റി അംഗം അനിൽ എ വൺ ആദരിച്ചു. ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ്, ജില്ലാ ട്രഷറർ വിൽസൺ ആന്റണി, മേഖല നിരീക്ഷകൻ രാജശേഖരൻ നായർ, വെൽഫെയർ ട്രസ്റ്റ് ചെയർമാൻ മുരളി അനുപമ, ജില്ലാ വൈസ് പ്രസിഡന്റ് അരുൺ പനയ്ക്കൽ, ജോയിന്റ് സെക്രട്ടറി സജി.ഡി.ആർ, ജില്ലാ കമ്മിറ്റി അംഗം ജിജോ പരവൂർ, മേഖലാ ട്രഷറർ അനിൽ എസ്.എഫ്.എം, ജോയിന്റ് സെക്രട്ടറി സുനിൽ കല്ലുവാതുക്കൽ, മേഖലാവൈസ് പ്രസിഡന്റ് കെ.രവീന്ദ്ര ബാബു, കരുനാഗപ്പള്ളി ഈസ്റ്റ് മേഖലാസെക്രട്ടറി ഉദയൻ കാർത്തിക തുടങ്ങിയവർ സംസാരിച്ചു.
പുതിയ മേഖലാ ഭാരവാഹികളായി അനിൽ വേളമാനൂർ(പ്രസിഡന്റ് ), ദേവ ലാൽ(സെക്രട്ടറി ), അനിൽകുമാർ എസ്.എഫ് എം (ട്രഷറർ), സുനിൽ കല്ലുവാതുക്കൽ(പി.ആർ.ഒ), ശ്രീകുമാർ (വൈസ് പ്രസിഡന്റ് ) , അരുൺ ഗണപതി (ജോയിന്റ് സെക്രട്ടറി) എന്നിവരേയും ജില്ലാ കമ്മിറ്റി അംഗങ്ങളായി ജിജോ പരവൂർ, അരുൺ പനയ്ക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.