
കൊല്ലം: കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കാരംകോട് വിമല സെൻട്രൽ സ്കൂൾ വിവിധ ഇനങ്ങളിലായി 24 മെഡലുകൾ ഉൾപ്പെടെ 55 പോയിന്റ് നേടി ഉജ്വല വിജയം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് 62 കായിക താരങ്ങൾ പങ്കെടുത്തു.ജില്ലാ ജൂനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികളായ സ്കൂളിലെ 9 വിദ്യാർത്ഥികൾ കോഴിക്കോട് നടക്കുന്ന സ്റ്റേറ്റ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 10 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കായിക താരങ്ങളെ സ്കൂൾ ഡയറക്ടർ ഫാ.സാമുവേൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, കായിക അദ്ധ്യാപകരായ സാബു കുമാർ, ജെ.ബി.ശ്രീജ എന്നിവർ അനുമോദിച്ചു.