
കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 9ന് നടക്കും. www.polyadmission.org എന്ന വെബ്സൈറ്റിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭ്യമാണ്.
യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ടി.സി, കോൺടാക്ട് സർട്ടിഫിക്കറ്റ് എന്നിവയും അഡ്മിഷൻ സമയത്ത് ഹാജരാക്കണം. പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള മുഴുവൻ ഫീസും പി.ടി.എ ഫണ്ടും അടക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡമനുസരിച്ചുള്ള നിർദ്ദേശങ്ങളും പാലിക്കണം. ഫോൺ: 9400727434, 8281811074, 8075234094.