എഴുകോൺ : നെടുമൺകാവ് റോട്ടറി ക്ലബ് കുടുംബസംഗമം കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിൽ നടന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ അഭിരാമം അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, അസിസ്റ്റന്റ് ഗവർണർ കെ. കൃഷ്ണദാസ്, ബിനു സൂര്യ, എം.ഗണേഷ്, ബി.ചന്ദ്രൻകുട്ടി, എൻ.വിശ്വനാഥൻ ഉണ്ണിത്താൻ, ടിനി മാത്യു എന്നിവർ സംസാരിച്ചു.
ഗാന്ധിഭവൻ അന്തേവാസികൾക്കായി അരി, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ ക്ലബ് പ്രസിഡന്റ് അനിൽ അഭിരാമം ഗാന്ധിഭവന് കൈമാറി.