ekn-cricket
ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ കവചം കാമ്പയിന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റ് സി.പി.എം നേതാവ് പി.എ.എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ കവചം കാമ്പയിന്റെ ഭാഗമായി എഴുകോൺ വെസ്റ്റ് മേഖല കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എ.എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ്‌ കിരൺ കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു, ജില്ലാ വൈസ് പ്രസിഡന്റ് എ.അഭിലാഷ്, സി.പി.എം. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ഓമനക്കുട്ടൻ, എം.പി. മനേക്ഷ, ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ അമീഷ് ബാബു, സെക്രട്ടറി ആർ. പ്രശാന്ത്, ട്രഷറർ എൻ.നിയാസ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി അഖിൽ അശോക് സ്വാഗതവും ട്രഷറർ പി.എസ്.സനൽ നന്ദിയും പറഞ്ഞു. മത്സരത്തിൽ വാമോസ് അമ്പലത്തുംകാല വിജയികളും കൊച്ചാഞ്ഞിലിമൂട് റണ്ണേഴ്‌സ് അപ്പുമായി. സംസ്ഥാന കമ്മിറ്റിയംഗം എസ്.ഷബീർ സമ്മാന ദാനം നിർവഹിച്ചു.