rl
ട്രെയിന് മുമ്പിൽ നിന്ന് വീട്ടമയെ രക്ഷിച്ച ആദർശ് ആനന്ദിനെ എസ്.എൻ.ഡി.പി യോഗം 396-ാം നമ്പർ കുറുങ്ങപ്പള്ളി - കടത്തുർ ശാഖയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു

തഴവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിൽ നിന്ന് വീട്ടമ്മയെ രക്ഷിച്ച കുറുങ്ങപ്പള്ളി ചിന്നമ്പിൽ (കൊച്ചുകളീക്കൽ) ആനന്ദൻപിള്ളയുടെ മകൻ ആദർശ് ആനന്ദിനെ നിരവധി സംഘടനകൾ വീട്ടിലെത്തി അനുമോദിച്ചു. കുറുങ്ങപ്പള്ളി - കടത്തുർ എസ്.എൻ.ഡി.പിയോഗം 396-ാം നമ്പർ ശാഖ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ശാഖാപ്രസിഡന്റ് വി.ദിലീപ്,​

ആദർശ് ആനന്ദിനെ അനുമോദിച്ചു. സെക്രട്ടറി ഉദയൻഉദയപുരി, വനിതാ യൂണിയൻ വൈസ് പ്രസിഡൻറ് സ്മിത, ശാഖാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ സോമരാജൻ ഐശ്വര്യ ,ദേവരാജൻവാലേൽ, രാമചന്ദ്രൻതെങ്ങും തറയിൽ, ഉപേന്ദ്രൻ കണ്ടത്തിൽ, പ്രതിജ്ഞ, ആദിത്യൻ എന്നിവർ പങ്കെടുത്തു.

കുറുങ്ങപ്പള്ളി 1456-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കലവറ രാജേന്ദ്രപ്രസാദ് ആദർശ് ആനന്ദിനെ അനുമോദിച്ചു. സെക്രട്ടറി അഡ്വ. ജയകുമാർ ,കരയോഗം ഭാരവാഹികളായ മോഹനൻപിള്ള, തയ്യിൽ ധനദേവൻ പിള്ള, ചെറുമണ്ണിൽ ഹരി ,അഭിലഷ് എന്നിവർ പങ്കെടുത്തു.

ബി.ജെ.പി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ കർഷകമോർച്ച സംസ്ഥാന കമ്മിറ്റി അംഗം അനിൽ വാഴപ്പള്ളി,​ ആദർശ് ആനന്ദിനെ അനുമോദിച്ചു. ആർ.എസ്.എസ് താലൂക്ക് സമ്പർക്ക പ്രമുഖ് ഓമനക്കുട്ടൻ, സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വാമദേവൻ പിള്ള ,ബി.ജെ.പി മേഖല പ്രസിഡന്റ് വി.ബിജു എന്നിവർ പങ്കെടുത്തു.