ചാത്തന്നൂർ: പോളച്ചിറ ബണ്ട് പാലത്തിൽ നിരീക്ഷണ കാമറയും ലൈറ്റും സ്ഥാപിക്കണമെന്ന് ചിറക്കര കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിയിരുന്നു.വെളിച്ചമില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമായി മാറിയിരിക്കുകയാണിവിടം. സായാഹ്ന നടത്തക്കാരടക്കം നിരവധി പേരെ ഇവർ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.കെ.സുജയകുമാർ, ദിലീപ് ഹരിദാസൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, കെ.സുരേന്ദ്രൻ, മേരി റോസ് എന്നിവർ സംസാരിച്ചു.