phot
ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് കരസ്ഥമാക്കിയ ഒറ്റക്കൽ സ്വദേശിനിയായ മൂന്ന് വയസുകാരി ശിവാൻ ശിഖയെ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഒറ്റക്കൽ ശാഖ സെക്രട്ടറി രാജ്മോഹൻ, കുട്ടിയുടെ മുത്തശി ഉഷ ചന്ദ്രൻ, മാതാവ് ജിഷ എന്നിവർക്ക് പുറമെ വനിത സംഘം ഭാരവാഹികളും സമീപം

പുനലൂർ: ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് ജേതാവും എസ്.എൻ.ഡി.പി യോഗം ഒറ്റക്കൽ 30903-ാം നമ്പർ ശാഖാംഗമായ ഒറ്റക്കൽ ലുക്കൗട്ട് ഉമേഷ് ഭവനിൽ അരുൺ കൃഷ്ണ, ജിഷ ദമ്പതികളുടെ മകളുമായ മൂന്ന് വയസുകാരി ശിവാൻ ശിഖയെ ശാഖ, വനിത സംഘം ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. ശാഖ സെക്രട്ടറി രാജ്മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ശിവാൻ ശിഖയെ പൊന്നാട അണിയിച്ച് ആദരിച്ചു. വനിതസംഘം ശാഖ പ്രസിഡന്റ് ശ്യാമള കോമളൻ, വൈസ് പ്രസിഡന്റ് ദീപ്തി രാജ്മോഹൻ, സെക്രട്ടറി രമ്യസജു, യൂണിയൻ പ്രതിനിധി സേതുലക്ഷ്മി, കുട്ടിയുടെ മുത്തശിയും ശാഖയിലെ ഗുരുധർമ്മം മൈക്രോ ഫിനാൻസ് യൂണിറ്റ് കൺവീനറുമായ ഉഷചന്ദ്രൻ, മാതാവ് ജിഷ,ബിവിൻ മനോജ് തുടങ്ങിയവർ പങ്കെടുത്തു.