road

തൊടിയൂർ: തൊടിയൂർ പഞ്ചായത്തിലെ ഇടക്കുളങ്ങര- കാട്ടിൽ കുളങ്ങര ജംഗ്ഷൻ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളാകുന്നു. കുഴികളായ റോഡിൽ മഴക്കാലമായാൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾക്കോ കാൽനട യാത്രക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷൻ, ഇടക്കുളങ്ങര ദേവീക്ഷേത്രം, മൃഗാശുപത്രി, മൈനോറിറ്റി കോച്ചിംഗ് സെന്റർ, ചാച്ചാജി പബ്ലിക് സ്ക്കൂൾ, എ.വി.കെ.എം.എം.എൽ.പി.എസ്, മുതലശ്ശേരിൽ ഭഗവതി ക്ഷേത്രം,ഗോകുലം നഴ്സറി, ചിറ്റുമൂല, പുതിയകാവ് എന്നിവടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായി സ്കൂളുകളിലേക്ക് പോകുന്നവരും ഏറെയാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസുണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്വകാര്യ ബസ് മാത്രമാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 750 മീറ്റർ നീളമുള്ള റോഡിന്റെ പുനർനിർമ്മാണ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


'തൊടിയൂർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഇടക്കുളങ്ങര- കാട്ടിൽ കുളങ്ങര ജംഗ്ഷൻ റോഡ് അടിയന്തിരമായി റീടാറിംഗ് നടത്തി ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തണം'.
എ. യൂനുസ്, മുൻ ഗ്രാമപഞ്ചായത്തംഗം