fire
കത്തിനശിച്ച തോട്ടത്തിൽ വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ റബ്ബർഷീറ്റ് പുകപ്പുര

ഓയൂർ: മീയന പൊരിയകോട്ട് റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു. പെരിയക്കോട് തോട്ടത്തിൽ വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ ഷീറ്റ് പുരയാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചക്ക് 2.45നാണ് സംഭവം. പുകപ്പുരയോട് ചേർന്നുള്ള തൊഴുത്തിന്റെ പകുതി ഭാഗവും കത്തി നശിച്ചു. കൊട്ടാരക്കരയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. പുകപ്പുരയിൽ ഉണ്ടായിരുന്ന 350ഓളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അബ്ദുൽ ജബ്ബാർ പറഞ്ഞു.