kavya

കൊല്ലം:കേരളത്തിലെ കവികളുടെ കൂട്ടായ്മയായ കാവ്യതരംഗിണി കവിയരങ്ങ് ബ്രഹ്മാകുമാരീസ് വിശ്വജ്യോതിഭവനിൽ കവി മണപ്പള്ളി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജയോഗിനി ബ്രഹ്മാകുമാരി രഞ്ജിനി സിസ്റ്റർ ഭദ്രദീപം കൊളുത്തി.ആസാദ് ആശിർവാദ് അദ്ധ്യക്ഷനായി. അപ്സര ശശികുമാർ, അനിൽ ചൂരക്കാടൻ, മാമ്പള്ളി ജി.ആർ.രഘുനാഥൻ,കെ.വി. ജ്യോതിലാൽ അഡ്വ.ഫേബ സുദർശൻ എന്നിവർ സംസാരിച്ചു. ആശ്രാമം ഓമനക്കുട്ടൻ, മുഖത്തല അയ്യപ്പൻ പിള്ള, ജ്യോതി ലക്ഷ്മി, മുജീബ്.എം.എസ്, ഉമാ സാന്ദ്ര, ജലജ വിശ്വം, ഫാത്തിമ താജുദ്ദീൻ, പി.മോഹൻദാസ് സുജാത തുടങ്ങി നാല്പതിലധികം കവികൾ കവിതാലാപനം നടത്തി.