chellappanpilla-r-93

മുഖത്തല: സി.പി.ഐ ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായിരുന്ന മുഖത്തല നടുവിലക്കര പ്ലാവിള വീട്ടിൽ ആർ. ചെല്ലപ്പൻപിള്ള (93) നിര്യാതനായി. പഴയ ഇരവിപുരം മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും മണ്ഡലത്തിലുടനീളം കശുഅണ്ടി തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. കല്ലുവെട്ടാംകുഴി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ഭരണസമിതി അംഗം, തൃക്കോവിൽവട്ടം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.അച്യുതമേനോൻ സഹകരണ ആശുപത്രി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നെടുമ്പന യു.പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.

ഭാര്യ: പത്മാവതിഅമ്മ. മക്കൾ: പ്രിയ, പ്രീത, സി.പി. പ്രദീപ് (സി.പി.ഐ മുഖത്തല മണ്ഡലം സെക്രട്ടറി, മുൻ ജില്ലാ പഞ്ചായത്ത് അംഗം). മരുമക്കൾ: രഞ്ജിത്ത്, സുനിൽകുമാർ.