 
ചവറ: നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കൺവൻഷൻ സുശീലാഗോപാലൻ സ്മാരക ഹാളിൽ നടന്നു. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് വി. എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി. യു ഏരിയാ സെക്രട്ടറി എസ്. ശശിവർണ്ണൻ, പ്രസിഡന്റ് ആർ. സുരേന്ദ്രൻ പിള്ള, നിർമ്മാണ തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി ആർ. ഗോപി എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ സമ്മേളന പ്രകടനത്തിൽ 500 തൊഴിലാളികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.