
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ആരംഭിച്ച കസ്തൂർബാ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് എസ്. ജയകുമാർ അദ്ധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തകരായ പോച്ചയിൽ നാസർ, കെ.ഷിബു കുമാർ, അമ്പുവിള സലാഹ്, ഷാജഹാൻ രാജധാനി, മാര്യത്ത് ബിജു മുഹമ്മദ് എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പാലിയേറ്റിവ് കെയറിന് ആമ്പുലൻസ് വാങ്ങുന്നതിലേയ്ക്കുള്ള ആദ്യസംഭാവന മുഹമ്മദ് ഹുസൈനിൽ നിന്നും സി.ആർ.മഹേഷ് എം.എൽ.എ സ്വീകരിച്ചു.കെ.സി.രാജൻ, കെ.ജി.രവി, തൊടിയൂർ രാമചന്ദ്രൻ, ആർ.രാജശേഖരൻ, എൽ.കെ. ശ്രീദേവി, മുനമ്പത്ത് വഹാബ്, സോമരാജൻ, എം.ഹാരീസ്, മുഹമ്മദ് ഹുസൈൻ, എച്ച്. ബഷീർ എന്നിവർ സംസാരിച്ചു.