nl

തഴവ: ലോറിയിലിടിച്ച് നിയന്ത്രണം വിട്ട കാർ തട്ടി ബൈക്ക് യാത്രികന് പരിക്ക്. തഴവ കടത്തൂർ പണിക്കശ്ശേരിൽ സുരേഷിനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെ 9.30ഓടെ പുതിയകാവ്-ചക്കുവള്ളി റോഡിൽ വട്ടപറമ്പ് ജംഗ്‌ഷന് സമീപം എതിർദിശയിൽ വന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാർ പിന്നിലുണ്ടായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.