പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 1204-ാം നമ്പർ പിറമല ശാഖയുടെ കരിമ്പാലൂർ ഭാഗത്തെ 35 കുടുംബങ്ങളെ ഉൾപ്പെടുത്തി ഗുരുദീപം എന്ന പേരിൽ കുടുംബയോഗം രൂപീകരിച്ചു. കുടുംബയോഗത്തിന്റെ ഉദ്ഘാടനം യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും സൈബർ സേന കേന്ദ്രസമിതി ജോ. കൺവീനറുമായ ബിനു സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുടുംബയോഗം തിരഞ്ഞെടുപ്പ് നടന്നു.
ഭാരവാഹികളായി സതീശൻ (ചെയർമാൻ), ജയ ശിവരാജൻ(കൺവീനർ), രാജമ്മ, ഉഷ, സുകന്യ, പ്രീത, അർച്ചന വിനോദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
കുടുംബയോഗത്തിൽ ശാഖ സെക്രട്ടറി എൻ.ശരൺ മിത്ര സ്വാഗതവും ബി.വി.പണിക്കർ നന്ദിയും പറഞ്ഞു.