road

കൊല്ലം: ചെങ്കോട്ട - കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി അലൈൻമെന്റ് പരിശോധിക്കാൻ റവന്യൂ ഉദ്യോഗസ്ഥരും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും ഇന്ന് പാത സന്ദർശിക്കും.

രാവിലെ 10.30ന് നിലമേലിൽ നിന്ന് ചെങ്കോട്ട റൂട്ടിലേക്കാവും പരിശോധന. ഒക്ടോബർ 17ന് നടത്താനിരുന്ന പരിശോധന സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നാഷണൽ ഹൈവേ ഡെപ്യൂട്ടി കളക്ടർ, രണ്ട് തഹസീൽദാർമാർ, സർവേ വിഭാഗം ഉദ്യോഗസ്ഥർ, ഡി.പി.ആർ കൺസൾട്ടന്റ്, എന്നിവരെ കൂടാതെ ലെയ്സൺ ഓഫീസർ എം.കെ.റെഹ്മാന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കും.