പരവൂർ : പരവൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിൽ ഗ്രൗണ്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. കോങ്ങാൽ പനനിന്ന വീട്ടിൽ സെയ്തലിയാണ് (19) അറസ്റ്റിലായത്. കലക്കോട് സ്വദേശി റാഷിദിന്റെ ബൈക്കാണ് ഞായറാഴ്ച രാവിലെ മോഷണം പോയത്. പരവൂർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ വാഹനം കണ്ടെത്തുകയായിരുന്നു. സെയ്തലി വിവിധ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ എ.നിസാർ, എസ്‌.ഐ മാരായ നിതിൻ നളൻ, വിനയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.