yukthi-

കൊല്ലം: കേരളത്തിൽ മന്ത്രവാദപ്പുരകൾ വർദ്ധിക്കുകയും അന്ധവിശ്വാസ കൊലകൾ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാർച്ചിന് ശേഷം കളക്ടർക്ക് നിവേദനം നൽകുകയും അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിന്റെ മാതൃക സമർപ്പിക്കുകയും ചെയ്തു.

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.പ്രദീപ്, പരിഷത്ത് ജില്ലാ ഭാരവാഹി സുരേഷ് ബാബു, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി സന്തോഷ് മാനവം, സജിത്ത് ശങ്കരൻ, ബി.ബിനുകുമാർ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.