അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാനം പുന്തലത്താഴം വസൂരിച്ചിറ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റ് സൈറ്റിൽ എം.നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു
കൊല്ലം: അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും ജില്ലാതല ഉദ്ഘാനം പുന്തലത്താഴം വസൂരിച്ചിറ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റ് സൈറ്റിൽ നടന്നു. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാസ് മീഡിയ ഓഫീസർ എസ്.ശ്രീകുമാർ ബോധവത്കരണ ക്ളാസ് നയിച്ചു. ജില്ലാ ലേബർ ഓഫീസർ ജനറൽ പി.ദീപ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) പ്രേമ കെ.പത്മം, കൊല്ലം ഒന്നാം സർക്കിൾ അസി. ലേബർ ഓഫീസർ ആർ.ശ്രീകുമാർ, ഡോ.ശരത് രാജൻ, ഡോ.ജയിൻ,അസി. ലെപ്രസി ഓഫീസർ മുസൈബ ബീവി എന്നിവർ നേതൃത്വം നൽകി. അസി. ലേബർ ഓഫീസർമാരായ കെ.സുജിത്, ഐ.രേഖ, നിഷ എസ്.പിള്ള, അബ്ദുൾഖാദർ, ബി.കെ.മിനിമോൾ, പി.വിധുകുമാർ, സൂപ്രണ്ട് ഗോപാനുജൻ, കിസ്മത്ത്, രേഷ്മാരാജൻ എന്നിവർ നേതൃത്വം നൽകി.